Latest NewsIndia

അടുത്തമാസം മുതല്‍ ഗൃഹോപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും വില ഉയരാന്‍ സാധ്യത. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതുമാണ് വിപണിയില്‍ അടുത്തമാസം മുതല്‍ വിലവര്‍ദ്ധനയ്ക്ക് കാരണമാകാന്‍ പോകുന്നത്. ഓണം മുതല്‍ ആരംഭിച്ച ഉത്സവ സീസണ്‍ ദസറയും ദീപാവലിയും കഴിഞ്ഞിട്ടും ഇതുവരെ വിലയില്‍ വലിയ വില വര്‍ദ്ധനയുണ്ടായിട്ടില്ല. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് തീരുവ ഉയര്‍ന്നതും കാരണം അടുത്തകാലത്ത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തിയിരുന്നു. ഇത് ഉല്‍പ്പാദന ചെലവ് ഉയരാനിടയാക്കി.

അടുത്ത മാസം തൊട്ട് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമെന്ന് പനാസോണിക് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലുണ്ടായ പ്രളയമാണ് കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ ഗൃഹോപകരണ വിപണിയില്‍ മൂന്ന് മുതല്‍ നാല് ശതമാനത്തിന്റെ വരെ വില വര്‍ദ്ധനയുണ്ടായിരുന്നു എന്നും എന്നാല്‍ ഈ ചെറിയ വിലക്കയറ്റം മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ സഹായിച്ചില്ലെന്നും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലൈസസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button