കോട്ടയം•ശബരിമലയിലേക്ക് വന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള തീർത്ഥാടക സംഘത്തിലെ യുവതികള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെയാണ് ഇവര്‍ കേരളത്തിലെത്തിയത്. പൊൻകുന്നം പാലാ റോഡിലെ മഞ്ചക്കുഴിയിലെ കടയിൽ കയറിയപ്പോൾ നാട്ടുകാരില്‍ നിന്നും വിവരം അറിഞ്ഞ ഇവര്‍ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരും കുട്ടികളും യാത്ര തുടർന്നു.
എല്ലാവർഷത്തേയും പോലെ സ്ത്രീകൾ പമ്പ ഗണപതികോവിലിൽ ദർശനം നടത്താനാണ് എത്തിയതെന്നാണ് സംഘം പറഞ്ഞത്. വിവരമറിഞ്ഞു കർമസമിതി പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇതോടെ പ്രതിഷേധ സാധ്യതയുണ്ടാവുമെന്നു കണ്ട് സംഘം യുവതികളെ ഒഴിവാക്കി യാത്ര തുടരുകയായിരുന്നു.
Post Your Comments