KeralaLatest News

പെണ്‍കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരായ പീഡന പരാതിയില്‍ സി.പി.എം സ്വീകരിച്ച നടപടി കൂടിപ്പോയെന്ന് അഡ്വ. ജയശങ്കര്‍.  പണ്ട് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എം.എം.മണിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നും എന്നാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് സി.പി.എം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശശിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സി.പി.എം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണന എന്താണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിയ്‌ക്കെതിരെ കേന്ദ്ര നേതൃത്വത്തില്‍ പരാതി നല്‍കിയത്. പി.കെ ശ്രീമതിയുടേയും എ കെ ബാലന്റേയും നേതൃത്യത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ആറ് മാസത്തേയ്ക്കാണ് ശശിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിന്റേയും സംസ്ഥാനസമിതിയുടേയുമാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button