Latest NewsKerala

ഷോക്കേറ്റ് 5 വയസുകാരന് ദാരുണാന്ത്യം

ചേലക്കര : ചേലക്കര താത്കാലികമായി വലിച്ച ലൈനില്‍ നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റ് 5 വയസുകാരന്‍ മരിച്ചു. പുലാക്കോട് എങ്കക്കാട് നസീറിന്റെ മകന്‍ സഹദ് മിന്‍ഹാലാണ് (5) മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകീട്ട് 5.30 നായിരുന്നു സംഭവം. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ചേലക്കര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

അച്ഛന്‍ നസീര്‍ ഖത്തറില്‍ ഡ്രൈവറാണ്. ഉമ്മ സീനത്ത്.സഹോദരങ്ങള്‍ മുഹമ്മദ് അയാന്‍, ഷിഫ നസ്റിന്‍. സഹദ് ചേലക്കര ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button