ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽ നാലു മണിക്കൂറിനുള്ളിൽ നടന്നത് 147 അപകടങ്ങൾ. മഴയെ തുടർന്ന് വെള്ളപ്പൊക്കം മൂലം ട്രാഫിക് ഗതാഗതം തടസപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
രാവിലെ 6 മണി മുതൽ 10 മണി വരെ ജനങ്ങൾക്ക് അടിയന്തരമായി വിളിക്കാനായി 2,566 എന്ന നമ്പറിൽ ദുബായ് പോലീസ് കൺട്രോൾ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. കാറുകൾ സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും ചെയ്യണമെന്ന് ദുബായ് പോലീസിലെ കമാൻഡ് ആന്റ് കൺട്രോൾ സെന്ററിലെ ആക്ടിംഗ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ മുഹൈറി ആവശ്യപ്പെട്ടു.
മോശം കാലാവസ്ഥ മൂലം, അപകടസാധ്യത വളരെ കൂടുതലാണെന്നും അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണവും ജനങ്ങൾ പാലിക്കേണ്ടതാണെന്നും കേണൽ അൽ മുഹൈറി പറഞ്ഞു. ദുബായ് പോലീസ് 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് മരുഭൂമിയിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ പറയുന്നു.
Post Your Comments