
തിരുവനന്തപുരം• ട്രഷറികളിൽ പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ഈ വാർത്ത തികച്ചും വാസ്തവിരുദ്ധമാണ്. കേരളത്തിലെ ഒരു ട്രഷറിയിലും പണം വിതരണം ചെയ്യുന്നതിന് പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം പരാതികൾ ഉണ്ടാകുന്ന ട്രഷറികളിൽ നേരിട്ട് പരിശോധന നടത്തി പരിഹാരം കണ്ടെത്താൻ ട്രഷറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments