സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എണ്പടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയന്ത്രണങ്ങള്‍ മറികടന്ന് ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം നാമജപം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി, സംഘപരിവാര്‍ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത.് രണ്ട് സംഘമായിട്ടാണ് വാവര് നടയുടെ സമീപത്ത് ഇവര്‍ നാമജപം നടത്തിയത്.
അതേസമയം ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന് പോലീസ് അറിയിച്ചു. ലൗണ്ട് സ്പീക്കര്‍ വഴിയാണ് പോലീസ് അറിയിപ്പ് നല്‍കിയത്. ഈ സമയത്ത് എക്സിക്യുട്ടീവ് മജിസട്രേറ്റും സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് നാമജപം അവസാനിച്ചത്. തുടര്‍ന്ന് നിയമപ്രകാരം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. ഇതിനു മുമ്പ് നവംബര്‍ 20നാണ് സന്നിധാനത്ത് കൂട്ടഅറസ്റ്റ് നടന്നത്. അതേസമയം ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണ് സന്നിധാനത്ത് ഇന്നലെ രാത്രി ഉണ്ടായത്. അറസ്റ്റ് ചെയ്തവരെ പോലീസ് ബസുകളില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലേയ്ക്ക് കൊണ്ടു പോയി.
Post Your Comments