തിരുവനന്തപുരം: ശബരിമലയിൽ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി. ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. അയോധ്യയില്‍ സംഭവിച്ചത് തന്നെയാണ് ശബരിമലയിലും സംഭവിച്ചത്. അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗം ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ വന്നു. അവര്‍ ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയേറ്റം ചെയ്യുകയുണ്ടായി. ഇത് രാജ്യാന്തര തലത്തില്‍ വരെ കേരളത്തിന് അവമതിപ്പുണ്ടാക്കി. ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. നിയമം കൈയിയ്യിലെടുക്കാന് ആരെങ്കിലും വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ല. ചോര വീഴ്ത്താത്ത സമാധാന അന്തരീക്ഷത്തിനാണ് സര്‍ക്കാര്‍ നടപടികള്‍. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments