KeralaLatest News

ശബരിമലയിലെ പ്രതിഷേധം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടന്ന അക്രമസമരങ്ങള്‍ സുപ്രീം കോടതി വിധിക്കെതിരെന്ന് ഹൈക്കോടതി. ന്യായീകരിക്കാനാവാത്ത അക്രമസമരങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്ന് അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസുദനന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളുകയും ചെയ്തു. ജാമ്യം അനുവദിക്കുന്നത് ഇനിയും ഇത്തരം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. മധുസുദനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button