പമ്പ: ശബരിമലയിലെ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു. 5 രൂപയാണ് കുറച്ചത്. 40 രൂപയായിരുന്ന ഉണ്ണിയപ്പത്തിന്റെ വില 35 രൂപയാക്കി. ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണ് വേണ്ടത്. എന്നാല്‍ 7 എണ്ണം നിറയ്ക്കാനുള്ള സൗകര്യമേ കവറിനുള്ളു എന്ന ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വില കുറച്ചിരിക്കുന്നത്. അതേസമയം അരവണയുടെ വിലയില്‍ മാറ്റമില്ല.
80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. ശബരിമല 100 മില്ലി ആടിയ ശിഷ്ടം നെയ്യിന് 75 രൂപയാണ്. നെയ്യഭിഷേകം നടത്താന്‍ അവസരം കിട്ടാത്തവര്‍ക്ക് ആടിയ ശിഷ്ടം നെയ്യ് പ്രയോജനമാകും. പുഷ്പാഭിഷേകത്തിന് 10,000 രൂപയും അഷ്ടാഭിഷേകത്തിന് 5000 രൂപയുമാണ്. പുഷ്പാഭിഷേകത്തിനുള്ള പൂക്കളെല്ലാം സന്നിധാനത്തില്‍ നിന്ന് ലഭിക്കും.
Post Your Comments