ലക്‌നൗ: രാമക്ഷേത്രം നിർമ്മിക്കാൻ ഉള്ള ആവശ്യം ശക്തമായി വരുന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ രാമന്റെ കൂറ്റൻ പ്രതിമ ഒരുങ്ങുന്നു. സരയൂ നദീ തീരത്ത് പ്രതിമ നിർമ്മിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. ഇത് പ്രതിമ കൊണ്ടുള്ള രാഷ്ട്രീയം ആണെന്ന് പ്രതിപക്ഷം വിമർശിച്ചു.
ഗുജറാത്തിൽ നിർമിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയെക്കാളും ഉയരത്തിൽ ആകും രാമ പ്രതിമ ഉയരുന്നത്. പ്രതിമ വരുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന പേര് ഏകതാ പ്രതിമയിൽ നിന്നും രാമ പ്രതിമ സ്വന്തമാക്കും. വെങ്കലത്തിൽ ആണ് പ്രതിമ നിർമ്മിക്കപ്പെടുന്നത്.
രാമ പ്രതിമയ്ക്കു 151 മീറ്റര്‍ ഉയരമാണുള്ളത്. നിർമാണ ചിലവോ, സരയൂ തീരത്ത് എവിടെയാണ് പ്രതിമ നിർമ്മിക്കുന്നത് എന്നൊന്നും വ്യക്തമാക്കിയിട്ടില്ല.
Post Your Comments