ന്യൂഡല്‍ഹി:അയോദ്ധ്യ കേസ് സുപ്രീംകോടതി നീട്ടിവയ്ക്കാന്‍ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേസ് നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജഡ്ജിമാര്‍ ഭീഷണിക്കു വഴങ്ങി നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിക്കരുതെന്നും അയോദ്ധ്യ കേസ് പരിഗണിച്ച ജഡ്ജിയെ ഇംപീച്ച് ചെയ്യിക്കാന്‍ ശ്രമിച്ചെന്നും കപിൽ സിബലിന്റെ പേരുപറയാതെ മോദി വ്യക്തമാക്കി.
Post Your Comments