ദില്ലി : ഇന്ത്യയുടെ ഒാര്ക്കാന് ഇഷ്ടപ്പെടാത്ത ദിനമായ മുംബെെ ഭീകാരാക്രമണത്തിന്റെ ദിനങ്ങള്‍ കടന്ന് പോയിട്ട് ഇന്നേക്ക് ദശ വര്‍ഷം തികയുന്നു. മുംബെെയെ വിറപ്പിച്ച ആ ഭീകരാക്രമത്തിന് പിന്നില്‍ പാക്കിസ്ഥാന് പങ്ക് ഉണ്ടായിരുന്നതായുളള വെളിപ്പെടുത്തലാണ് ഈ അവസരത്തില്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി എെ യാണ് പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതിനുളള മതിയായ തെളിവ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന് കെെമാറിയത്.
ഒരു ദേശീയ പത്രമാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തതായി മറ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത് . മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് എത്തിയത് ബോട്ടിലായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എഫ്.ബി.എെ. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സഹായിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.
Post Your Comments