ന്യൂയോര്‍ക്ക്: ഹൃദയം നിലച്ചാലും പുറത്ത് നടക്കുന്നത് അറിയാനും കേള്‍ക്കാനും സാധിക്കുമെന്ന് കണ്ടെത്തി ഒരുകൂട്ടം ഡോക്ടര്‍മാര്‍. ഹൃദയം നിലച്ച ശേഷം മാത്രമേ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കൂ എന്നും, അതിനാല്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ നിലവിളി കേട്ടറിഞ്ഞു തന്നെ മരണത്തിലേയ്ക്ക് പോകാനാകും എന്നാണ് ശാസ്ത്രം പറയുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. സാം പാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഹൃദയം നിലച്ചിട്ടും തലച്ചോറ് കുറച്ച് നേരം കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ഒരാളുടെ ഹൃദയം നിലച്ചതിന് ശേഷവും അയാളുടെ ബോധം കുറച്ചു നേരത്തേയ്ക്ക് നിലനില്‍ക്കുന്നതിനാല്‍ പുറമെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. . അതായത് മരിച്ചതിന് ശേഷവും അയാളുടെ തലച്ചോറ് പൂര്‍ണബോധത്തോടെ കുറച്ചുനേരം നിലനില്ക്കും.
ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് രക്ഷപ്പെട്ട രോഗികള്‍ പറഞ്ഞകാര്യങ്ങള്‍ ഗവേഷണത്തിന് പിന്ബലമേകിയെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. യൂറോപ്പിലും യുഎസിലുമുണ്ടായ കാര്‍ഡിയാക് അറസ്റ്റ് മരണങ്ങള്‍ക്ക് ഇരകളായ നിരവധി പേരുടെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചതിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ആഫ്റ്റര്‍ ഡെത്ത് എക്സ്പീരിയന്‍സിലൂടെ കടന്ന് പോയി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നവര്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനും കൂടുതല്‍ താല്പര്യമെടുക്കുന്നതായി ഡോ. സാം വ്യക്തമാക്കി.
Post Your Comments