ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ മുന്‍ നായികയും മികച്ച ബാറ്റിംഗിന് ഉടമയുമായ മിഥാലിയെ കളിപ്പിക്കാതിരുന്നത് ക്യാപ്ടന് ഹര്‍മന്‍പ്രീത് കൗറിന്റെയും കോച്ച് രമേശ് പൊവാറിന്റെയും ചരടുവലി മൂലമെന്ന് ആരോപണം. ഇരുവരും മിഥാലിയെ മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് മിഥാലിയുടെ മാനേജര്‍ പരസ്യ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിഷയം ചൂടുപിടിപ്പിച്ചത്.
മിഥാലിയുടെ മാനേജരുടെ ആരോപണം രംഗം വഷളാക്കിയതോടെ ബി.സി.സി.ഐ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. സെമിഫൈനലിന് മുൻപുള്ള സെലക്ഷന് കമ്മിറ്റി മീറ്റിംഗിന്റെ വിശദവിവരങ്ങള്‍ ബി.സി.സി ഐ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളില്‍ വിജയിച്ചിരുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ മിഥാലിയെ ഒഴിവാക്കിയിരുന്നു. അതിനുമുൻപ് തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ മിഥാലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.
Post Your Comments