ന്യൂഡല്‍ഹി: ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നാണ് സൂചന. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്ഥാന്‍ കരാര്‍ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്. ചെനാബ്, ഝലം, സിന്ധു നദികളിലെ ജലമാണ് പാകിസ്ഥാന് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാകിസ്ഥാനിലേക്ക് ഒഴുക്കി വിടുകയുമായിരുന്നു.
Post Your Comments