Health & Fitness

ഈ പത്ത് ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക; ഇത് നിങ്ങളെ നയിക്കുന്നത് ഈ രോഗത്തിലേക്ക്

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ. രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും,അതുപോലെ ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ ഇവ വഴിയാണ് രോഗാണു അകത്തു കിടക്കുക. നമ്മുടെ നാട്ടില്‍ പ്രധാനമായും രോഗം പരത്തുന്നത് എലികളാണ് .

ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പു നിറം. ഛര്‍ദി എന്നിവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സ എടുത്തില്ലെങ്കില്‍ രോഗം വിവിധ അവയങ്ങളെ ബാധിക്കും. ശ്വാസ കോശം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയെ ആണ് രോഗം ബാധിക്കുക. ശ്വാസ കോശം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയെ ആണ് രോഗം ബാധിക്കുക. പത്തുമുതല്‍ 15 ശതമാനം വരെയാണ് മരണ സാധ്യത. മരണ കാരണമായ പകര്‍ച്ച വ്യാധികളില്‍ രണ്ടാം സ്ഥാനമാണ് എലിപ്പനിക്ക്.

രോഗലക്ഷണങ്ങള്‍

1. കടുത്ത പനി
2. തലവേദന
3. ശരീരവേദന
4. വെളിച്ചം തട്ടുമ്പോള്‍ കണ്ണില്‍ ഉണ്ടാകുന്ന വേദന
5. കണ്ണ് ചുവന്നിരിക്കുക / മഞ്ഞനിറം
6. കണ്ണില്‍ നിന്ന് വെള്ളം വരുക
7. വയറുവേദന, വയറിളക്കം, അടിവയര്‍ വേദന
8. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍
9. ശ്വാസം മുട്ടല്‍
10. നെഞ്ചുവേദന

രണ്ടാം ഘട്ടം

1. മെനിബൈറ്റിസ്. 2. ശ്വാസ തടസ്സം. 3. കേള്‍വിക്കുറവ്. 4. കരള്‍ തകരാര്‍. 5. ഹൃദയം തകരാറിലാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button