മൂന്നാർ: പ്രളയത്തിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖല വൻ തിരിച്ചടി ആണ് നേരിട്ടത്. പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി കാണാൻ എത്തിയത് വെറും 1.3 ലക്ഷം പേർ മാത്രം ആണ്. സെപ്തംബര്, ഒക്ടോബര് മാസങ്ങളിലെ കണക്ക് ആണിത്. പ്രളയത്തിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആണ് സഞ്ചാരികളുടെ കണക്കിൽ ഗണ്യമായ കുറവ് വരുത്തിയത്.
12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞി ഇത്തവണ കനത്ത മഴയ്‌ക്കൊപ്പം ആണ് എത്തിയത്. ഇത് പൂവുകൾ നശിക്കാൻ കാരണമായി. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ക്ക് പലതവണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ കുറിഞ്ഞി സീസൺ അവസാനിച്ചെങ്കിലും രാജമലയിലേക്ക് ആളുകൾ എത്തുന്നുണ്ട്. പ്രളയം കാരണം സഞ്ചാരികളുടെ അളവിൽ മുൻ വർഷത്തേക്കാളും കുറവ് ആണെങ്കിലും ദിവസേന 2000 മുതൽ 2500 പേർ വരെ എത്തുന്നു. സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ട്.
Post Your Comments