പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ യുവതികളാരും സംരക്ഷണത്തിനായി പോലീസിനെ സമീപിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മണ്ഡലകാലം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ഇവര്‍ ദര്‍ശനത്തിനെത്തുകയോ പോലീസ് സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അതേസമയം വെര്‍ച്ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത യുവതികള്‍ പിന്‍മാറുകയും, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യുവതികള്‍ പമ്പയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിനും സംരക്ഷണത്തിനുമായി പോലീസ് 12890 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏത് സംസ്ഥാനത്തു നിന്നു വേണമെങ്കിലും യുവതികള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് ദര്‍ശനത്തിനായുള്ള സംരക്ഷണം ആവശ്യപ്പെടാം. എന്നാല്‍ ഇതില്‍ ആദ്യം വിളിച്ച് സംരക്ഷണം ആവശ്യപ്പെട്ട് ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. കൂടാതെ മറ്റൊരു സ്ത്രീ ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അവരും പിന്മാറി.
നിലവില്‍ ഒരു സ്ത്രീയും ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടിയിട്ടില്ലന്ന് എഡിജിപി അനില്‍ കാന്തിന്റെയും ഐജി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള പോലീസ് ചീഫ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
ആദ്യ ദിനങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ വെര്‍ച്ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇതില്‍ ഗണ്യമായ കുറവാണ് കണ്ടത്. ഇപ്പോള്‍ നിത്യേനെ അഞ്ചോ പത്തോ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ ദര്‍ശനത്തിന് എത്തുന്നില്ല. എന്നാല്‍ യുവതികളില്‍ ആരെങ്കിലും മല ചവിട്ടാന്‍ സന്നദ്ധരായി എത്തിയാല്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന് രൂപം നല്‍കിയിട്ടുണ്ടെന്നും പക്ഷേ ആരും സന്നദ്ധരായി എത്തുന്നില്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments