Latest NewsKerala

പൊന്‍ രാധാകൃഷ്ണന്‍, മുരളീധരന്‍ എംപി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം

വ്യാഴാഴ്ച രാത്രിയില്‍ നടന്ന നാമജപത്തില്‍ പങ്കെടുത്ത 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

ശബരിമല: സന്നിധാനത്ത് നാമജപം നടത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വി. മുരളീധരന്‍ എം.പി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നീക്കമെന്ന് സൂചന. നാമജപം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്താമക്കിയിരുന്നെങ്കിലും ഇതിനു വിപരീതമായാണ് പോലീസിന്റെ നീക്കമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയിലാണ് വടക്കേനടയില്‍ വി.മുരളീധരന്‍ എം.പി, ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട തുടങ്ങിയവരുടെ നേതൃത്യത്തില്‍ നാമജപം നടന്നത്. അതേസമയം ബുധനാഴ്ച നടത്തിയ നാമജപത്തില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും പങ്കെടുത്തു. കൂടാതെ വ്യാഴാഴ്ച രാത്രിയില്‍ നടന്ന നാമജപത്തില്‍ പങ്കെടുത്ത 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ആറോളം പേരെ തിരിച്ചറിഞ്ഞു. എന്നാല്‍ ഈ ദിവസം നേതാക്കളാരും നാമജപത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിനു പിന്നാലെയാണ് മന്ത്രിക്കും മുരളീധരനും എതിരെ കേസെടുക്കാന്‍ പോലീസിന്റെ നീക്കം. എന്നാല്‍ ഇതിനായി പോലീസിന് ഉന്നത നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button