കൊച്ചി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി രംഗത്തെത്തിയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് മഠത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന് സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന മദര്‍ സുപ്പീരിയറുടെ വാദത്തെ വിമര്‍ശിച്ച് സിസ്റ്റര്‍ അനുപമ രംഗത്ത്. മദര്‍ സുപ്പീരിയര്‍ ഉയര്‍ത്തുന്നത് മുടന്തന്‍ വാദങ്ങളാണെന്ന് സിസ്റ്റര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയെ കാണാന്‍ വിമാന ടിക്കറ്റെടുത്ത് അവിടെയെത്തിയവരാണ് ഈ മദര്‍ സുപ്പീരിയര്‍ അടക്കം മഠത്തിലെ 14 പേര്. ഇവര്‍ പറയുന്നത് പോലുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകളൊന്നും കുറവിലങ്ങാട് മഠത്തിനുള്ളതായി അറിയില്ലെന്നും സിസ്റ്റര്‍ അനുപമ ’ഫാഷി’നോട് പറഞ്ഞു. സിസ്റ്റര്‍ പറയുന്നു:
സി.സി ടി.വി കാമറകള്‍ 2015ല്‍ മഠത്തില്‍ സ്ഥാപിച്ച ആറ് സി.സി ടി.വി കാമറകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി നാലെണ്ണം കൂടി എത്രയും വേഗം റിപ്പയര്‍ ചെയ്ത് പുനഃസ്ഥാപിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് പൊലീസുകാര്‍ മഠത്തിലെത്തി സി.സി ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
മദര്‍ സുപ്പീരിയര്‍ പറയുന്നത് പോലെ മഠത്തിലെ അന്തേവാസികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അതുകൊണ്ട് എന്ത് കോട്ടമാണ് സംഭവിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
വട്ടമരത്തിന്റെ കൊമ്ബുകള്‍
മഠത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ കെട്ടിടത്തിലേക്ക് ചാഞ്ഞുനില്ക്കുന്ന വട്ടമരത്തിന്റെ കൊമ്ബുകള്‍ മുറിക്കണമെന്നാണ് പൊലീസിന്റെ മറ്റൊരു നിര്‍ദ്ദേശം. ഉപയോഗ ശൂന്യമായ മരങ്ങളുടെ കൊമ്ബ് മുറിച്ചാല്‍ ഓള്‍ഡേജ് ഹോമിലെ അന്തേവാസികള്‍ക്ക് എങ്ങനെയാണത് ഉപദ്രവമാവുക.
മദര്‍ സുപ്പീരിയര്‍ നിര്‍ദ്ദേശിച്ചപോലെ പരാതിക്കാരിയായ സിസ്റ്റര്‍ക്കൊപ്പം കുറവിലങ്ങാട് മഠം വിട്ട് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെയൊരു ഗതികേട് ഞങ്ങള്‍ക്ക് ഇപ്പോഴില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയശേഷം ഞങ്ങളെ അടിച്ചമര്‍ത്താനും മഠത്തില്‍ നിന്ന് പുറത്ത് ചാടിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനാ ജീവിതമില്ലെന്ന തരത്തില്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനും ശ്രമമുണ്ട്.
സിറോ മലബാര്‍ സഭയിലെ പുരോഹിതന് ഫാ. അഗസ്റ്റിന് വട്ടോളി അച്ചനെ പൗരോഹിത്യ ജീവിതത്തില്‍ നിന്നും പുറത്താക്കുന്നതുള്‍പ്പെടെ എന്തെങ്കിലും നടപടി സഭയില്‍ നിന്നുമുണ്ടാകുന്ന പക്ഷം നീതിക്കായി വൈദികനൊപ്പം നില്ക്കും. സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനും അടിച്ചമര്‍ത്താനുമാണ് സഭ ശ്രമിക്കുന്നത്.
Post Your Comments