കൊച്ചി•ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ആര്.എസ്.എസിനെതിരെയുണ്ടായ വ്യാജ പരാമര്‍ശങ്ങള്‍ക്ക് മംഗളം ചാനല്‍ മാപ്പ് പറഞ്ഞു. മംഗളം ടിവിയില്‍ ഒക്ടോബര്‍ 21-ാം തീയതി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രവര്‍ത്തകനായ പ്രജിത്ത്രാജ് എന്ന വ്യക്തിയാണ് ആര്.എസ്.എസിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.
ശബരി മലയിലെത്തിയ യുവതി രഹാന ഫാത്തിമ ജനം ടി.വി ജീവനക്കാരന്റെ ഭാര്യയാണെന്നും വര്‍ഗീയ ലഹളയാണ് ഇതിന് പിന്നിലെ ലക്ഷ്യം എന്നുമായിരുന്നു പ്രജിത്ത്രാജിന്റെ ആരോപണം.
ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. അവതാരകന് കെ.കെ. സുനില്‍, സിഇഒ ആര്. അജിത്കുമാര്‍, പ്രീജിത്ത് രാജ് എന്നിവര്‍ക്കെതിരെ ആർ.എസ്.എസ് പ്രാന്തപ്രചാരക് പി.എന്‍ ഹരികൃഷ്ണകുമാര്‍ അഡ്വ. വി. അജിത്കുമാര്‍ മുഖേന നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ചാനല്‍ ഖേദം പ്രകടിപ്പിച്ചത്.
പ്രിജിത്ത്രാജ് നടത്തിയ വസ്തുതാ പരമല്ലാത്ത പരാമര്‍ശം മംഗളം ടിവിയുടെ അഭിപ്രായമല്ലെന്നും അത് പ്രക്ഷേപണം ചെയ്തതുമൂലം ആര്.എസ്.എസിനും അതിന്റെ കാര്യകര്ത്താക്കള്ക്കുമുണ്ടായ ബുദ്ധിമുട്ടിലും മാനഹാനിയിലും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മംഗളം ചാനല്‍ അറിയിച്ചു.
Post Your Comments