KeralaLatest NewsNews

ശമ്പളം നൽകാത്തതിനാൽ ചാനലിൽ ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം തുടങ്ങി: ചാനൽ മേധാവിയുടെ പീഡനവും വിഷയം

തിരുവനന്തപുരം: 16 മണിക്കൂര്‍ ജോലി ചെയ്തിട്ടും ശമ്പളമില്ല. മംഗളം ചാനലിലെ ജീവനക്കാർ പണി മുടക്കി ഓഫീസ് ഉപരോധിച്ചു. വാർത്ത മുടങ്ങിയതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ ഇട്ട് മുഖം രക്ഷിച്ച് ചാനൽ. രോഷം അണപെട്ടിയപ്പോഴാണ് എഡിറ്റോറിയല്‍ വിഭാഗത്തിലെ അടക്കം ജീവനക്കാര്‍ ജോലി നിര്‍ത്തിവെച്ച്‌ പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധത്തില്‍ ചാനലിലെ വാര്‍ത്താസംപ്രേഷണം മുടങ്ങി.

ശമ്പളം മുടങ്ങുന്നത് പതിവാക്കുകയും കാനഡയിൽ നിന്ന് പുതിയതായി ജോയിൻ ചെയ്ത സി ഇ ഒയുടെ അടിച്ചേല്‍പ്പിക്കല്‍ നടപടികൽ കൂടുകയും ചെയ്തതോടെ ജീവനക്കാർ പണി മുടക്കുകയായിരുന്നു. “ഗേറ്റ് മുതല്‍ കടുത്ത തൊഴില്‍ പീഡനങ്ങളാണ് നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്ക്കോളാന്‍ പറയുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്.ബംഗാളില്‍ നിന്നുമെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളേക്കാള്‍ ദുരിതമാണ് ഞങ്ങളുടെ അവസ്ഥ” സമരക്കാർ പറയുന്നു.

മംഗളം ജീവനക്കാര്‍ വാര്‍ത്ത മുടക്കി സമരം ചെയ്തതോടെ ചര്‍ച്ചക്ക് മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്. എന്നാല്‍, സിഒഒ ഇടപെട്ടുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ശമ്പളക്കാര്യം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാല സമരത്തിനാണ് ജീവനക്കാരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button