തിരുവനന്തപുരം : മന്ത്രി എകെ ശശീന്ദ്രൻ രാജി വെക്കാൻ കാരണമായ അശ്ലീല സംഭാഷണത്തിന് പിന്നിലുള്ള മാധ്യമപ്രവർത്തകയുടെ മൊഴി പുറത്ത്. മന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിദേശയാത്രയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടതായാണ് മാധ്യമപ്രവർത്തകയുടെ മൊഴി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ആദ്യം മന്ത്രിയുടെ ഒരു അഭിമുഖം തയാറാക്കിയിരുന്നു. പിന്നീടു കെ.എസ്.ആര്‍.ടി.സിയിലെ ചില പദ്ധതികളെക്കുറിച്ച് അറിയാൻ അദ്ദേഹത്തിൻറെ അനുമതി തേടി. ഔദ്യോഗികവസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വളരെ മോശമായി അശ്ലീലം കലർത്തിയാണ് അദ്ദേഹം സംസാരിച്ചത്.
ശ്രീലങ്കയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിക്കൊപ്പം വിദേശയാത്രയില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപെടുകയാണുണ്ടായതെന്നുമാണ് മൊഴി. കൂടിക്കാഴ്ചയ്ക്കുശേഷം ഒന്നിലധികം ഫോണ്‍ നമ്പറുകളില്‍നിന്നു ശശീന്ദ്രന്‍ ബന്ധപ്പെട്ടിരുന്നു. വിളിക്കരുതെന്നു പറഞ്ഞെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടർന്നാണ് സംഭാഷണം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്നും മാധ്യമപ്രവർത്തക പറയുന്നു.
അതേസമയം മംഗളം ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസില്‍ പ്രതികളായ അഞ്ചു പേരെയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഈ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
Post Your Comments