മലപ്പുറം: വെളളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മലപ്പുറത്ത് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സമയം കരിങ്കല്‍ ക്വാറിയുടെ സമീപത്തിലൂടെ പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കൊളത്തോള്‍ ഊരോത്ത് പള്ളിയാല്‍ സ്വദേശി പുത്തന്‍കോട്ട് അലവിക്കുട്ടി (40) ആണ് അപകടത്തില്‍ മരിച്ചത്. ഊരോത്ത് പള്ളിയാല്‍ പരപ്പാര സലീമി(38) നാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.
സലീമാണ് കാര്‍ ഒാടിച്ചിരുന്നത്. അപകടസമയം കാറില്‍ ആറോളം പേരുണ്ടായതായാണ് അറിവ്. ആതവനാട് സ്പിന്നിങ് മില്‍ റോഡിലെ കെല്‍ടെക്സിന് സമീപമാണ് അപകടം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നതിന് ശേഷം കാറിലുണ്ടായിരുന്ന ആറോളം പേരുടേയും ബോധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നപ്പോള്‍ മറ്റ് സുഹൃത്തുക്കളെ അറിയിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച അലവിക്കുട്ടിയെ കാറിന് പുറത്ത് എടുത്തുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടന്നെന്ന് പറയപ്പെടുന്ന ക്വാറി മദ്യപാന, അനാശ്യാസ കേന്ദ്രത്തിന് കുപ്രസിദ്ധി ആര്‍ജ്ജിച്ച ഇടമാണ്. കഞ്ചാവ് വരെ ഇവിടെ സുലഭമാണെന്നാണ് അറിവ്. ദൂരദേശങ്ങളില്‍ നിന്ന് പോലും ഇവിടെ ആളുകള്‍ ഇവിടെ ദുരുദ്ദേശത്തോടെ എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അലവിക്കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത ഉളളതായി ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും അപകടത്തില്‍ പൊരുത്തക്കേട് ഉളളതായും മരിച്ച അലവിക്കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. മൃതദേഹം വളാഞ്ചേരി സിഐ ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Post Your Comments