Latest NewsKerala

വൈദ്യുതിബില്‍ മായുന്നു: പണമടക്കാന്‍ ബുദ്ധിമുട്ടെന്ന് പരാതി

പുത്തൂര്‍: സ്‌പോട് ബില്ലിങ് മെഷീന്‍ വഴി അച്ചടിച്ചുനല്‍കുന്ന കെഎസ്ഇബി വൈദ്യുത ബില്ല് മാഞ്ഞു പോകുന്നതായി പരാതി. ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ള തുകയും മറ്റ് നമ്പറുകളും പെട്ടെന്നു തന്നെ മാഞ്ഞു പോകുന്നതിനാല്‍ ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായും ജനങ്ങള്‍ പറഞ്ഞു. ബില്ലു കൈയ്യില്‍ കിട്ടി മണിക്കൂറുകള്‍ക്കകം തന്നെ അക്ഷരങ്ങള്‍ മാഞ്ഞ് അത് വെള്ളവെള്ളക്കടലാസായി മാറുന്നുവെന്നാണു ആളുകളുടെ പരാതി. അതേസമയം പിന്നീട് ബില്ലടയ്ക്കാനായി ഇവ കൊണ്ടു ചെല്ലുമ്പോള്‍ കാഷ്യര്‍മാര്‍ കണ്ണുരുട്ടുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.

അതേസമയം പ്രശ്‌നം വഷളായതോടെ ബില്ലുകളില്‍ കണ്‍സ്യൂമര്‍ നമ്പറും തുകയും പേന കൊണ്ടെഴുതി നല്‍കുകയാണ് മീറ്റര്‍ റീഡര്‍മാര്‍. ബില്ലടിക്കുന്ന പേപ്പറിന്റെ നിലവാരം ഇല്ലായ്മയാകാം പ്രശ്‌നത്തിനു കാരണമെന്ന് ജീവനക്കാരുടെ അഭിപ്രായപ്പെട്ടു. എന്നാല്‍ കെഎസ്ഇബിയില്‍ കണ്‍സ്യൂമര്‍ നമ്പറിനൊപ്പം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ വൈദ്യുത ബില്‍ ഫോണില്‍ എസ്എംഎസായി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ നമ്പര്‍, തുക, അടയ്‌ക്കേണ്ട അവസാന തീയതി, തുക അടച്ചില്ലെങ്കില്‍ വൈദ്യുത കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി തുടങ്ങിയ ആവശ്യ വിവരങ്ങളും സന്ദേശത്തിലുണ്ടാകും. ഇ-മെയിലിലൂടേയും ഈ സംവിധാനം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button