തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി. ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായി ലഭിക്കും. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. സര്‍ക്കാരിന്‍റെ തീരുമാനത്തിന് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് പരിധി ഉയര്‍ത്തുന്നുന്നത്.
എന്നാൽ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗജന്യ വൈദ്യുതി ഉപയോഗത്തിന്‍റെ പരിധി ഉയര്‍ത്തുന്നത്. ഇതോടൊപ്പം 50 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്നര രൂപയേ ഈടാക്കൂ.
Post Your Comments