ടോക്യോ•ജപ്പാനില്‍ ഫുകുഷിമ ആണവ നിലയത്തിന് സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
2011 ല്‍ ഫുകുഷിമ പ്രദേശത്ത് ഉണ്ടായ ഭൂകമ്പത്തിന്റെയും തുടര്‍ന്നുണ്ടായ സുനാമിയുടെയും ഫലമായി ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായിരുന്നു.
746. കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന ഫുകുഷിമ പ്രദേശത്ത് ഏകദേശം 290,064 ആളുകളാണ് വസിക്കുന്നത്.
Post Your Comments