മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ഓഫീസറെ 1200 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എച്ച്.എം.എസ്/ പി.ജി, ട്രാവന്‍കൂര്‍ കൊച്ചി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി നവംബര്‍ 30ന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0483 2731387.
Post Your Comments