Latest NewsIndia

ബി.ജെ.പി നേതാവ് രാജിവച്ചു: പുതിയ പാര്‍ട്ടിയില്‍ ചേരും

കുരുക്ഷേത്ര•ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ്‌ കൗണ്‍സില്‍ അംഗം ജയ് ഭഗവാന്‍ ശര്‍മ വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. മുന്‍ ഐ.എന്‍.എല്‍.ഡി നേതാവ് അജയ് സിഗ് ചൌട്ടാലയുടെ പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നും ശര്‍മ പ്രഖ്യാപിച്ചു.

2014 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്‌ ശര്‍മ ബി.ജെ.പിയില്‍ ചേര്‍ന്നത്. കുരുക്ഷേത്ര ഉള്‍പ്പെടുന്ന ശര്‍മയുടെ സ്വന്തം മണ്ഡലമായ തനെസര്‍ സീറ്റാണ് ബി.ജെ.പി ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ നല്‍കിയത് പെഹോവ സീറ്റായിരുന്നു. ഇവിടെ മത്സരിച്ച ശര്‍മ പരാജയപ്പെടുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്നും നേരിട്ട അവഗണയാണ് തന്നെ രാജിക്ക് പ്രേരിപ്പിച്ചതെന്ന് ശര്‍മ പറഞ്ഞു.

അജയ് ചൌട്ടാലയേയും മകന്‍ ദുഷ്യന്ത് ചൌട്ടാലയേയും പ്രകീര്‍ത്തിച്ച ശര്‍മ, ഇവരെപ്പോലെ കാഴ്ചപ്പാടുള്ള നേതാക്കള്‍ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അഭിപ്രായപ്പെട്ടു.

തനെസറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് ശര്‍മ. ഡിസംബര്‍ 3 ന് ശര്‍മ കുരുക്ഷേത്രയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ ദുഷ്യന്ത് പങ്കെടുക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button