Latest NewsKerala

ഒടുവില്‍ ഹാദിയ- ഷെഫിന്‍ ജഹാന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടി

കോഴിക്കോട്: ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഹാദിയ- ഷെഫിന്‍ ജഹാന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടി. സുപ്രീം കോടതിയുടെ അനുകൂല വിധി സ്വന്തമാക്കിയ ദമ്പതികള്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ ഷെഫിന്‍ ജഹാനാണ് ഇക്കാര്യം അറിയിച്ചത്. നീതിക്ക് വേണ്ടിയുള്ള ഏറെ കാലത്തെ പോരാട്ടത്തിനൊടുവില്‍ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഷെഫിന്‍ ട്വീറ്റ് ചെയ്തു. സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇവരുടെ വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 2016 ഡിസംബര്‍ 19നാണ് ഹാദിയയും ഷെഫിനും വിവാഹിതരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button