കണ്ണൂര്‍: ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇ.പി. ജയരാജന്‍. പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിപ്പോയെന്നും ജയരാജന്‍ വിമര്‍ശിച്ചു. കൂടാതെ കേന്ദ്രമന്ത്രിക്ക് രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലെന്ന് അദ്ദേഹം തെളിയിച്ചതായും ജയരാജന്‍ പറഞ്ഞു.
ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ വന്നാല്‍ കലാപമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കാതെ സമാധാനമുണ്ടാക്കണെമെന്നും ജയരാജന്‍ പറഞ്ഞു. കേരളം ദൈവത്തിന്റെ നാടാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാര്‍ പോലീസ് പമ്പയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ബി.ജെ.പി. നേതാക്കളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ശബരിമലയിലേയ്ക്ക് പോകുന്ന വഴിയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിലുള്ള കാര്‍ പോലീസ് തടഞ്ഞത്. അതേയമയം തന്റെ വാഹനത്തോടൊപ്പം കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് മന്ത്രിയും നേതാക്കളും പമ്പയിലെത്തിയത്.
മന്ത്രിയോട് പോലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ബിജെപി സംഘടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കന്യാകുമാരി ജില്ലയില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Post Your Comments