മണ്ഡലക്കാലം മുന്നില്‍കണ്ട് ലക്ഷങ്ങള്‍ മുടക്കി ദേവസ്വം ബോര്‍ഡില്‍ നിന്ന് ലേലം പിടിച്ച കടകളില്‍ വരുമാനം വന്‍ നഷ്ടത്തില്‍. ഇടതടവില്ലാതെ തീര്‍ഥാടകര്‍ വന്നു നിറഞിരുന്ന എരുമേലിയിലെ നിരത്തുകള്‍ ഇത്തവണ വിചനമായതോടെ വ്യാപാരികള്‍ ആശങ്കയിലാണ്.
കച്ചവടം നഷ്ടത്തിലായതോടെ ദേവസ്വം ബോര്‍ഡിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വ്യാപാരികള്‍.
ആറ് ലക്ഷം രൂപയ്ക്ക് മുകളില്‍ മുടക്കി സ്റ്റുഡിയോ ഇട്ടവര്‍ക്കും പണികിട്ടി. ദിവസേന 400 ഫോട്ടോയ്ക്ക് മുകളില്‍ വിറ്റിരുന്ന സ്റ്റുഡിയോയില്‍ ഇന്ന് വില്‍ക്കുന്ന ചിത്രങ്ങള്‍ നൂറില്‍ താഴെയാണ്. സന്നിധാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളുള്ളത് എരുമേലിയിലാണ്. സ്റ്റുഡിയോയും ഹോട്ടലും സീസണ്‍ കടകളും അടക്കം 57 സ്റ്റാളുകള്‍ ദേവസ്വം ബോര്‍ഡിന്റേത്.
Post Your Comments