Latest NewsNews

ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി നിൽക്കുന്ന ജലീലിന്റെ കുരുക്ക് മുറുക്കി പ്രധാനമന്ത്രിക്ക് മുന്നിൽ പരാതി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീനാണ് ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിൽ മന്ത്രി തന്റെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജലീലിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണത്തിന് ഉത്തരവ് ഇടണം എന്നും സംസ്ഥാനം യാതൊരു തരത്തിലുള്ള അന്വേഷണവും നടത്തുന്നില്ല എന്നും പരാതിയിൽ പറയുന്നു.

സംസ്ഥാന കോർപറേഷൻ പ്രവർത്തിക്കുന്നത് ദേശിയ ധനകാര്യ കോർപറേഷന്റെ സാമ്പത്തിക സഹായത്തോടെ ആണെന്നും അതുകൊണ്ട് ദേശിയ ഏജൻസി തന്നെ അന്വേഷിക്കണം എന്നും പരാതിയിൽ പറയുന്നു. ജലീലിനെതിരെ തവനൂരില്‍ മത്സരിച്ച ആളാണ് ഇഫ്തിഖാറുദ്ദീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button