ശബരിമല: ശബരിമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന് നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്ന് സൂചന. നിയന്ത്രണങ്ങള്‍ മണ്ഡലകാലം
കഴിയുന്നതുവരെ തുടരാനാണ് സാധ്യത. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം തുടങ്ങി സന്നിധാനത്തെ പ്രധാന സ്ഥലങ്ങള്‍ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളാണെന്നാണ് പോലീസിന്റെ വാദം. അതേസമയം ഇപ്പോഴത്തെ ക്രമീകരണങ്ങളോട് തീര്‍ഥാടകര്‍ക്കുള്ളത് നല്ല സമീപനമാണെന്നും പോലീസ് പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി വന്നതിനെ തുടര്‍ന്നാണ് സന്നിധാനത്തും പരിസരത്തും 144 പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. കൂടാതെ വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം എന്നിവിടങ്ങളില്‍ വിരിവെക്കാനുള്ള നിയന്ത്രണവും വന്നു. എന്നാല്‍ ശബരിമലയിലെ ഇപ്പോഴത്തെ അന്തരീക്ഷം ശാന്തമായി വരികയാണ്. കാണുന്നിടത്തെല്ലാം വിരിവെക്കാവുന്ന രീതി മാറി അതിനുവേണ്ട സ്ഥലങ്ങള്‍ പോലീസ് തന്നെയാണ് ഇപ്പോേള്‍ ഭക്തര്‍ക്ക് കാണിച്ചു കൊടുക്കുന്നത്.
ഇപ്പോള്‍ വരുന്ന ഭക്തര്‍ക്ക് വിരിവെക്കാനാവശ്യമായ എല്ലാ സൗകര്യവുമുണ്ടെന്ന് പോലീസ് പറഞ്ഞു. അഞ്ചിടത്താണ് ഭക്തര്‍ക്ക് വിരിവെക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നുമില്ല. അതേസമയം വരുംദിവസങ്ങളിലെ തിരക്ക് നോക്കി വിരിവെക്കാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. കൂടാതെ സന്നിധാനപരിസരത്തെ തിരക്ക് ഒഴിവാക്കാന്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ വിജയിച്ചാല്‍ വരും വര്‍ഷങ്ങളിലും ഇതു നടപ്പിലാക്കും.
Post Your Comments