ന്യൂഡല്‍ഹി : ബ്രഹ്മണര്‍ക്ക് മാത്രമേ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയുളളുവെന്ന് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് ട്വിറ്ററിലൂട ശിക്ഷണം നല്‍കി ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാവ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്‍റെ നയത്തിന് വിരുദ്ധമാണെന്നും പാര്‍ട്ടി ജനതയുടെ ഒപ്പമാണെന്നും ഒരു ജാതിമത വിഭാഗങ്ങളുടേയും അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധം ഒരു നേതാവും പ്രസ്താവന നടത്തരുതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു. പ്രസ്താവനയിലെ തെറ്റ് ഉള്‍ക്കൊണ്ട് നേതാവ് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും രാഹുല്‍ കുറിച്ചു.
ഇതോടെ താന്‍ നടത്തിയ വിവാദ പ്രസ്താവനക്ക് നേതാവ് മാപ്പ് പറയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി , ഉമാഭാരതി എന്നിവരുടെ പ്രസംഗത്തെ ഉദ്ധരിച്ചാണ് ജോഷി പ്രസ് താവന നടത്തിയിരുന്നത് . എന്നാല്‍ ജോഷ് നടത്തിയ പ്രസ്താവനയുടെ വീഡിയോ ഗുജറാത്തിലെ ബിജെപി എംഎല്‍എ ഹര്‍ഷ് സാംഗ്വി പുറത്ത് വിട്ടതോടെയാണ് രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്,
Post Your Comments