കടകളിൽനിന്ന് സാധനം വാങ്ങുമ്പോൾ എ.ടി.എം. കാർഡില്ലെങ്കിലും മൊബൈൽ ഫോണിലൂടെ ഇനി പണം അയയ്ക്കാം. ഇതിനായി കടകളിൽ ഉപയോഗിക്കുന്ന പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്.) യന്ത്രത്തിൽ മാറ്റം വരുത്തുമെന്ന് എസ്ബിഐ അറിയിച്ചു. പി.ഒ.എസ്. മെഷീനിൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നത് പൊതുവെ സുരക്ഷിതത്വം കുറവാണ്. പലപ്പോഴും കാർഡിലെ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇടപാട് നടത്താൻ സൗകര്യമൊരുക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതർ വ്യക്തമാക്കി.
Post Your Comments