തിരുവനന്തപുരം: പതിനെട്ട് രാജ്യങ്ങളില്‍ എമിഗ്രേഷനന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. അഫ്ഗാനിസ്ഥാന്, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്, സൗത്ത് സുഡാന്, സിറിയ, തായ്ലന്ഡ്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളിലേക്കാണ് രജിസ്ട്രേഷന്‍ കര്‍ശനമാക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ 24 മണിക്കൂറിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്നാണ് പുതിയ ഉത്തരവ്. നിലവില്‍ ഈ പറഞ്ഞ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ നാട്ടിലെത്തി മടങ്ങുന്നതിന് മുന്‍പ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും നോര്‍ക്ക അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവങ്ങള്‍ ലഭ്യമാകുന്നതിനായി www.emigrate.gov.in എന്ന വെബ്സെെറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ നമ്പര്‍ 1800 11 3090 ഇ-മെയില്‍ വിലാസം: helpline@mea.gov.in
Post Your Comments