തിരുവനന്തപുരം : മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള പാർട്ടി നടപടി മനസ്സിൽ മുറിവേൽപ്പിച്ചെന്നു മാത്യു ടി തോമസ്. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടി ഉണ്ടായി. രാജിവയ്ക്കണമെന്ന അറിയിപ്പ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിച്ചിട്ടില്ല. സംഘടന തീരുമാനം അംഗീകരിക്കാം താൻ ബാധ്യസ്ഥനാണെന്നും തിരുവനന്തപുരത്ത് എത്തിയശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസിലെ ധാരണ അനുസരിച്ച് ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടിയാകും പകരം മന്ത്രിയാകുക. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെഡിഎസ്സിൽ ചേരിപ്പോര് ശക്തമായതോടെയാണ് എംഎൽഎമാരായ കെ.കൃഷ്ണൻകുട്ടിയും സി.കെ.നാണുവും മാത്യു ടി. തോമസ്സിനെതിരെ ദേശീയനേതൃത്വത്തിന് മുന്നിൽ പല ത തവണ പരാതിയുമായെത്തിയത്. ഒടുവിൽ ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെടുകയും മന്ത്രിയോട് സ്ഥാനമൊഴിയാൻ ദേവഗൗഡ തന്നെ നേരിട്ട് നിർദേശിക്കുകയുമായിരുന്നു.
Post Your Comments