മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വ്യവസ്തയോടെ മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യത്തിന് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ലോക് സംഘര്‍ഷ മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വലാണ് സമരം ആരംഭിച്ചത്. കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെ ഇരുപതിനായിരത്തേിലേറെ ആളുകളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. മഗ്സസെ പുരസ്കാര ജേതാവും ജലസംരക്ഷണ പ്രവര്‍ത്തകനുമായ ഡോ. രാജേന്ദ്ര സിങ്, പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകനേതാവ് രാജുഷെട്ടി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. താനെയില്‍ സംഗമിച്ച സമരക്കാര്‍ രണ്ടു ദിവസം കാല്നടയില് യാത്ര ചെയ്താണ് മുബൈയില്‍ എത്തിയത്.
അതേസമയം വനാവകാശ നിയമപ്രകാരം പരിഹരിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളില്‍ ഡിസംബറോടെ തീര്‍പ്പുണ്ടാകുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലാത്ത കര്‍ഷകര്‍ക്ക് വിള നഷ്ടത്തിന്റെ നഷ്ടപരിഹാരം ഉടന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. അതേസമയം ഭൂമി പതിച്ചുകിട്ടുന്നതിനായി ലഭിച്ച 9.6 ലക്ഷം അപേക്ഷകളില്‍ 1.74 ലക്ഷം ഒത്തുതീര്‍പ്പായിട്ടുണ്ട്.
കാര്‍ഷികകടം എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, സ്വമിനാഥന്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമപ്രകാരം അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിറങ്ങിയത്.
Post Your Comments