തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ വേണ്ട സഹായം നൽകാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയിലധികം നഷ്ടമാണ് പ്രളയത്തിൽ കേരളത്തിന് സംഭവിച്ചത്. ഇത് നികത്താൻ കൃത്യമായ സഹായം നൽകാതെ കേന്ദ്രം ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
കേന്ദ്രം പുനർനിർമാണത്തിന് വേണ്ട സഹായം കൃത്യമായി നൽകുന്നില്ല. പ്രളയകാലത്ത് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിച്ച് നാശനഷ്ടങ്ങളെക്കുറിച്ച് നേരിട്ട് കണ്ടറിഞ്ഞതാണ്. അതിനാൽ സ്വാഭാവികമായും കേന്ദ്രസഹായം ലഭിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. അർഹതപ്പെട്ടത് ഇനിയും കിട്ടിയില്ല. സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്ന യുഎഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടെടുത്തെന്നും കേരളത്തിന്‍റെ പുനർനിർമാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദൃഢമായ മതനിരപേക്ഷതയുടെ ഫലമായായാണ് പ്രളയകാലത്ത് ഏകോപനം ഉണ്ടാക്കാൻ കഴിഞ്ഞത്. നമ്മൾ നവോത്ഥാനമൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ജനതയായതിനാൽ . ആ കൂട്ടായ്മയിൽ വിശ്വസിച്ച് മുന്നോട്ട് പോകണമീനും അതിനെ തകർക്കാൻ ശക്തികൾ മുന്നോട്ടുവന്നാൽ അതിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments