Latest NewsKerala

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണ്; കേസുകളെ സധൈര്യം നേരിടും എന്നാലും താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ല: പരിഹാസവുമായി കെ സുരേന്ദ്രന്‍

കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുകയാണെന്നും നിക്കെതിരായി വീണ്ടും  കേസുകള്‍ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹഹം കുറ്റപ്പെടുത്തി.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെ മുഖ്യലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാമെന്നു ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കയാണെന്നും ഇതിനു പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇതിലൂടെയൊന്നും തന്നെ തകര്‍ക്കാമെന്ന് ആരും ധരിക്കരുതെന്നും ഇനിയും ആചാര സംരക്ഷണത്തിനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസുകളെ സധൈര്യം നേരിടും എന്നാലും താനെന്തായാലും നെഞ്ചുവേദന അഭിനയിക്കില്ലെന്നും പരിഹസിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉന്നം വച്ചായിരുന്നു ഈ പരോക്ഷ പരിഹാസം.

റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. 11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കേണ്ടത്. റാന്നി കോടതിയില്‍ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button