കണ്ണൂര്‍•പാര്‍ട്ടി ഗ്രാമത്തില്‍ ജനം ടി.വി കാണുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും സി.പി.എം വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. പയ്യന്നൂര്‍ പട്ടുവത്ത് എടാടന്‍ വീട്ടില്‍ രാഘവനും കുടുംബത്തിനുമാണ് വിലക്കേര്‍പ്പെടുത്തിയത്.
സി.പി.എം പഞ്ചായത്ത് അംഗം കെ.ആര്.ജനാര്‍ദ്ദനന്റെ നേതൃത്വത്തിലാണ് നടപടി. അസുഖത്തിന് ചികിത്സ തേടുന്ന ഭാര്യ മീനാക്ഷിയോട് അസുഖംമാറാന്‍ നാമംജപിച്ച് വീട്ടിലിരുന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
വിലക്കിനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി പാര്‍ട്ടി ഇടപെട്ട് പിന്വലിപ്പിക്കുകയായിരുന്നത്രെ.
Post Your Comments