മെല്‍ബണ്‍ : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തപ്പോഴാണ് മഴ തുടങ്ങിയത്. ഇതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സാക്കി. ശേഷം മഴ വീണ്ടും എത്തിയതോടെ വിജലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയായിരുന്നു.
Post Your Comments