സിനിമ ആരാധകരെ ആനന്ദത്തില്‍ ആഴ്ത്തിയ ദീപിക- രണ്‍വീര്‍ താരജോഡികളുടെ വിവാഹമായിരുന്നു കഴിഞ്ഞ 14ന്. ഏതൊരു വിവാഹത്തിനും വധു വരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ചര്‍ച്ചയാകാറുണ്ട്. ശേഷം ഇവര്‍ വിവാഹ സല്‍ക്കാരങ്ങളില്‍ എങ്ങനെ എത്തിച്ചേരുമെന്നുള്ളതും അതീവ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുള്ളത്. ദീപികയുടെ കാര്യത്തില്‍ താരം ധരിച്ച മാലയാണ് ഇവരുടെ വിവാഹ സല്‍ക്കാരത്തില്‍ ഏറ്റവും അധികം ചര്‍ച്ചയായത്. കാരണം മറ്റൊന്നുമല്ല താര സുന്ദരി കൂടുതല്‍ മനോഹാരിയായി വിവാഹസല്‍ക്കാരത്തില്‍ കാണപ്പെട്ടത് പവിഴം കൊണ്ടുളള അലുക്കുകള്‍ കോര്‍ത്ത് മരതകം പതിപ്പിച്ച വലിയ ചോക്കര്‍ മാലയിലായിരുന്നു .
അമ്മ സമ്മാനിച്ച സ്വര്‍ണ്ണ നിറത്തിലുള്ള പട്ടുസാരിയോടൊപ്പമാണ് ദീപിക ഈ മാല ധരിച്ചത്. വരന്‍ രണ്‍വീറാകട്ടെ കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല്‍ കൊണ്ട് തുന്നിയ സ്യൂട്ടും ധരിച്ചു. സബ്യസാചി മുഖര്‍ജിയാണ് ഇരുവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഒരുക്കിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് താരജോഡികള്‍ വിവാഹിതരായത്.
ഇരുവരും വ്യത്യസ്ഥ ആചാരങ്ങള്‍ പിന്തുടരുന്നതിനാല്‍ അവയെ മാനിച്ച് രണ്ടു ദിവസങ്ങളിലായി കൊങ്ങിണി, സിന്ധ് ആചാരങ്ങള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്. ഇനി ഈ മാസം 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചാണ് താരദമ്പതികളുടെ അടുത്ത വിവാഹ സല്‍ക്കാരം.
Post Your Comments