തിരുവനന്തപുരം•യുവതിയുടെ പരാതിയില്‍ തോക്കുസ്വാമി എന്ന് വിളിക്കുന്ന ഹിമവല്‍ ഭദ്രാനന്ദക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേമം പോലീസാണ് കേസെടുത്തത്.
നേരത്തെ പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന വിധത്തിലും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments