ഒരു മാധ്യമവും അതിലെ മാധ്യമ പ്രവര്‍ത്തകയും കൂടിയാണ് തന്നെ കൊള്ളരുതാത്തവനാക്കിയതെന്ന് തോക്കു സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് തോക്കു സ്വാമി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവത്തെ പറ്റി തോക്കു സ്വാമി തുറന്നു പറഞ്ഞു.
കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ തന്നെയും അമ്മയേയും ചേര്‍ത്ത് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നതിനു തലേദിവസം തന്നെ എനിക്കു റിപ്പോര്‍ട്ട് കിട്ടിരുന്നു. ഇക്കാര്യവും താൻ മാധ്യമപ്രവര്‍ത്തകയെ അറിയിച്ചു. ഒരു അമ്മയേയും മകനേയും പറ്റി ഇങ്ങനെ ഒരു വാര്‍ത്ത വന്നാല്‍ എങ്ങനെ നമ്മള്‍ക്കു ഭുമിയില്‍ ജീവിച്ചിരിക്കാന്‍ പറ്റുമെന്ന് താൻ മാധ്യമപ്രവര്‍ത്തകയോടു ചോദിച്ചുവെന്ന് തോക്ക് സ്വാമി പറയുന്നു.
ഈ വാക്കിനെ സെന്‍സേഷണലാക്കാന്‍ വേണ്ടിയിട്ട് അവര്‍ അവരുടെ വാര്‍ത്താ ഡെസ്കുമായി ഡിസ്കസ് ചെയ്തു. ഹിമവല്‍ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി വീടിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നാക്കിമാറ്റിയാണ് അവര്‍ വാര്‍ത്ത നല്കിയത്. ഇതുകേട്ടു പോലീസ് വന്നു. ഞാനും എന്റെ അമ്മയും എന്തു തെറ്റാണു ചെയ്തതെന്നു ഞാന്‍ പോലീസിനോടു ചോദിച്ചു. കുഴപ്പമില്ല, സേറ്റേഷനില്‍ വരൂ, നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നുപറഞ്ഞ് അവര്‍ എന്നെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പരിഹാരം ഉണ്ടാക്കിയത് 31 ദിവസം ജയിലില്‍ അടച്ചുകൊണ്ടായിരുന്നു. സിഐയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസാണ് എനിക്കെതിരേ ചുമത്തിയത്.
Post Your Comments