KeralaLatest News

എസ് പി യതീഷ് ചന്ദ്രയ്ക് ഇനി രക്ഷയില്ല;. അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി

എസ്പി അച്ചടക്കലംഘനം നടത്തിയിട്ടില്ല എന്ന് കേരള സര്‍ക്കാര്‍ നിലപാട് എടുത്താലും, അച്ചടക്ക നടപടിയില്‍ നിന്ന് യതീഷ് ചന്ദ്ര ഒഴിവാകുക എളുപ്പമാകില്ല.

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കന്യാകുമാരിയില്‍ ഹര്‍ത്തല്‍ നടത്തിയതിനു പിന്നാലെ എസ്പി യതീഷ് ചന്ദ്രക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി. എസ്പി യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ച് അപമര്യാദയായി പെരുമാറിയതിനാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് വിലയിരുത്തല്‍.

എന്നാല്‍ എസ്പി അച്ചടക്കലംഘനം നടത്തിയിട്ടില്ല എന്ന് കേരള സര്‍ക്കാര്‍ നിലപാട് എടുത്താലും, അച്ചടക്ക നടപടിയില്‍ നിന്ന് യതീഷ് ചന്ദ്ര ഒഴിവാകുക എളുപ്പമാകില്ല. കാരണം കൃത്യമായ പ്രോട്ടോക്കോള്‍ ലംഘനം നടന്നു എന്നതിന് ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളുണ്ട്. കേന്ദ്രമന്ത്രിയാണെന്ന് അറിയാമായിരുന്നിട്ടും അപമര്യാദയായി പെരുമാറുകയും അദ്ദേഹം പറയുന്നത് കേള്‍ക്കാതെ ഇടയ്ക്ക് കയറി സംസാരിച്ചു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയെ അപമാനിക്കുന്ന തരത്തില്‍ പരിഹസിച്ചു. ഉത്തരവാദിത്തം നിങ്ങള്‍ ഏല്‍ക്കുമോ എന്ന് ചോദിച്ചു. കുളിംഗ് ഗ്ലാസ് വെച്ചാണ് മന്ത്രിയോട് തട്ടി കയറിയത് സംസാരിച്ചത്. മന്ത്രിയ്ക്ക് മുന്നില്‍ മസിലു പിടിച്ച് നിന്നു. തുടങ്ങിയവയാണ് എസ്പി യതീഷ് ചന്ദ്രക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍.

പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയ്ക്ക് തുല്യമായ റാങ്കാണ് കേന്ദ്രമന്ത്രിമാര്‍ക്കുള്ളത്. പൊന്‍ രാധാകൃഷ്ണന്‍ എസ്പി അവകാശലംഘനം നടത്തിയെന്ന് കാണിച്ച് ലോകസഭ സ്പീക്കര്‍ക്ക് പാര്‍ലമെന്റ് പ്രവിലേജ് കമ്മറ്റിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതമാണ് ഈ പരാതി നല്‍കിയത്.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്രം വിശദീകരണം തേടിയേക്കും. എന്നാല്‍ എസ് പി അപമര്യാദയായി പെരുമാറിയിട്ടില്ല അദ്ദേഹത്തിന് ജോലിയാണ് അദ്ദേഹം ചെയ്തത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

യതീഷ് ചന്ദ്രയോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന കടുത്ത നിലപാടിലാണ് ബിജെപി. ഭരണാധികാരികളുടെ ഗുണ്ടകളായി ഉദ്യോഗസ്ഥര്‍ മാറുന്നത് അംഗീകരിക്കാനാവില്ല. കുപ്രസിദ്ധനായ ഐപിഎസ് ഉദ്യോഗസ്ഥനെ ശബരിമലയിലെ ഭക്തരെ കൈകാര്യം ചെയ്യാന്‍ നിയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെല്ലാം ഉത്തരവാദി എന്നാണ് ബിജെപി ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button