Latest NewsKerala

പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ല; യതീഷ്ചന്ദ്രയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേണ്ടത്ര ഗൗനിക്കാത്തതില്‍ എസ് പി യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൃശൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര അനാദരം കാട്ടിയെന്നാണു പുതിയ ആരോപണം. നാല് മാസം മുമ്പാണ് സംഭവം നടന്നത്.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോഴാണു സംഭവം. യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാനായി മോഡി ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവ കോളജ് മൈതാനത്ത് ഇറങ്ങുമ്‌ബോള്‍ സ്വീകരിക്കാന്‍ തൃശൂര്‍ മേയര്‍, ജില്ലാ കലക്ടര്‍, തൃശൂര്‍ കമ്മിഷണര്‍ എന്നിവരെത്തിയിരുന്നു. വനിതകളായ മേയറും കലക്ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ വരവേറ്റപ്പോള്‍ കമ്മിഷണര്‍ യതീഷ്ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസിനും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ലഭിച്ച പരാതി. തുടര്‍നടപടിക്കായി പരാതി സംസ്ഥാനസര്‍ക്കാരിന് അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നിര്‍ദേശം നല്‍കി.

മുമ്പും യതീഷ് ചന്ദ്രയ്ക്ക് നേരെ ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. ശബരിമല സംഘര്‍ഷസമയത്ത് അയ്യപ്പദര്‍ശനത്തിന് എത്തിയ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു മോശമായി പെരുമാറിയതായിരുന്നു സംഭവം. ഈ സംഭവം പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ടിരുന്നു. ആ സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുളളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button