KeralaLatest News

അരവണ കണ്ടെയ്‌നര്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ പിന്മാറി; അരവണ ക്ഷാമമുണ്ടാകുമോ എന്ന ആശങ്കയ്ക്ക് ദേവസ്വം ബോര്‍ഡ് നല്‍കുന്ന മറുപടി ഇങ്ങനെ

സന്നിധാനം: ശബരിമലയില്‍ അരവണ കണ്ടെയ്‌നര്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ പിന്മാറി. കരാറുകാരന്‍ പിന്മാറിയതോടെ കേസ് കോടതിയിലാണ്. കേസില്‍ തീരുമാനമായാല്‍ മാത്രമേ പുതിര കരാറുകാരനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന് ചെയ്യാന്‍ കഴിയൂ. അതേസമയം അത് പ്രതിസന്ധിയുണ്ടാക്കില്ലെന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

നിലവില്‍ 60 ലക്ഷം ടിന്‍ അരവണയുണ്ട്. മണ്ഡലകാലത്തേക്ക് ആവശ്യമായ ടിന്‍ സ്റ്റോക്കുണ്ടെന്നും, ഭക്തരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ ഇപ്പോള്‍ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് പറഞ്ഞു. മണ്ഡലക്കാലം അവസാനിക്കുംവരെ കണ്ടൈനര്‍ ക്ഷാമം അരവണ വിതരണത്തെ ബാധിക്കില്ല എന്നും ബോര്‍ഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button